ഇനി രുചി മാമാങ്കം; ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലോത്സവം എന്നിവ ഇത്തവണ മികവോടെ നടത്താനാണ് തീരുമാനം

author-image
admin
New Update
ara.jpg

പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. 64 ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയുമായി ഇനി 72 ദിവസം നീളുന്ന രുചി മാമാങ്കം. ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലോത്സവം എന്നിവ ഇത്തവണ മികവോടെ നടത്താനാണ് തീരുമാനം. എല്ലാ രീതിയിലുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഇത്തവണ നൂറിലധികം വള്ളസദ്യകൾ കൂടുതലുണ്ട്. കൃഷിവകുപ്പിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ് വള്ളസദ്യക്കായി ഉപയോഗിക്കുന്നത്. വള്ളസദ്യയിൽ പങ്കെടുക്കാനായി ബജറ്റ് ടൂറിസം പദ്ധതിയിൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. സെപ്റ്റംബർ 2-നാണ് ഉത്രട്ടാതി വള്ളംകളി. അഷ്ടമി രോഹിണി വള്ളസദ്യ സെപ്റ്റംബർ 6-ന് നടക്കും.

aranmula
Advertisment