Advertisment

പരിമിതികളുണ്ട്, എന്നാലും പതറാതെ അർജുൻ, മിമിക്രി മത്സരത്തിൽ കന്നിയങ്കത്തിൽ ഒന്നാംസ്ഥാനം നേടി കണ്ണൂർ ശ്രീകൃഷ്ണപുരം സ്നേഹാലയത്തിലെ അർജുൻ

New Update
arjun.jpg

കണ്ണൂർ : പരിമിതികളുണ്ടെങ്കിലും  പതറാതെ മിമിക്രി മത്സരത്തിൽ കന്നിയങ്കത്തിൽ തന്നെ ഒന്നാംസ്ഥാനം നേടി അർജുൻ.  കുടുംബശ്രീ നടത്തുന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിലാണ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്നേഹാലയത്തിലെ സി ആർ അർജുൻ മികച്ച പ്രകടനം കാഴ്ചവെച്ചത്. പ്രത്യേക പരിശീലനം നേടാതെയാണ് കണ്ടും കേട്ടും അർജുൻ വിവിധ ശബ്ദങ്ങൾ പഠിച്ചെടുത്തത്. 

നാടൻ പാട്ടു സംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട്, വിവിധ തരത്തിലുള്ള കോഴികളുടെ ശബ്ദം തുടങ്ങിയവയാണ് അർജുൻ അരങ്ങിലെത്തിച്ചത്. പുള്ളുവൻപാട്ട് നേരിട്ട് കേട്ടാണ് പഠിച്ചെടുത്തത്. അധ്യാപിക രമ്യ രാജാണ് അർജുന്റെ വിവിധ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ചത്. 

പത്താംതരത്തിലുള്ളപ്പോഴാണ് അർജുൻ സ്നേഹാലയത്തിൽ എത്തിയത്. ഇപ്പോൾ പ്ലസ്ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്. കൂടാതെ ബംഗളൂരുവിൽ നിന്ന് കമ്പ്യൂട്ടർ  കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. വിവിധതരം ഉൽപ്പന്നങ്ങളും അർജുൻ നിർമിക്കും. ജൂനിയർ വിഭാഗം പെൻസിൽ ഡ്രോയിങ്ങിനു കൂടി അർജുൻ മത്സരിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ വോയ്സ് ഓഫ് സമന്വയ എന്ന നാടൻപാട്ട് ട്രൂപ്പിലെ കലാകാരൻ കൂടിയാണ് ഈ 17കാരൻ. മതാപിതാക്കളായ ഉഷദേവിയും രാധാകൃഷ്ണനു എല്ലാ പ്രോത്സാഹനങ്ങളും നൽകി കൂടെയുണ്ട്.

Advertisment