കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രവാസികളടക്കം 30 പേര്‍ അറസ്റ്റില്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യം

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ നിരവധി പേര്‍ അറസ്റ്റില്‍.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
kuwait news

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ നിരവധി പേര്‍ അറസ്റ്റില്‍.

Advertisment

 ക്രിമിനല്‍ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള, ലഹരിവസ്തുക്കള്‍ക്കെതിരായ പോരാട്ടത്തിനായുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ്, മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും ലക്ഷ്യമിട്ടുള്ള ഏകോപിത സുരക്ഷാ ക്യാമ്പയിനുകള്‍  നടത്തിയിരുന്നു. 


മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങള്‍. ഫീല്‍ഡ് ടീമുകള്‍ വിവിധ പ്രദേശങ്ങളില്‍ ഒരേസമയം നിരവധി ഓപ്പറേഷനുകള്‍ നടത്തി. 


വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് അറസ്റ്റിലായത്. 14 കുവൈത്തി പൗരന്മാര്‍, 5 ബിദൂണ്‍, 7 ബംഗ്ലാദേശികള്‍, 2 ഇന്ത്യക്കാര്‍, ഒന്ന് വീതം സൗദി പൗരനും ഇറാനിയന്‍ പൗരനും അറസ്റ്റിലായി.