ഇരിങ്ങാലക്കുട : യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസിലെ പ്രതി കരുവന്നൂര്‍ ചെറിയപാലം പാറപ്പുറം സ്വദേശി പൂക്കാട്ടി വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അതുല്‍ കൃഷ്ണ (25), സഹോദരന്‍ അരുണ്‍ കൃഷ്ണ (19) എന്നിവരെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറിയപാലം പാറപ്പുറത്തുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ വെച്ച് മാര്‍ച്ച് 3ന് വൈകീട്ട് 6 മണിയോടെ കരുവന്നൂര്‍ ചെറിയപാലം പാറപ്പുറം സ്വദേശിയായ വേട്ടനാട് വീട്ടില്‍ ശരത്തി(27)നെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച ശരത്തിന്റെ അമ്മയെ പിടിച്ച് തള്ളി മാനഹാനി വരുത്തുകയും ചെയ്ത കേസിലാണ് അതുല്‍ കൃഷ്ണയെയും അരുണ്‍ കൃഷ്ണയെയും അറസ്റ്റ് ചെയ്തത്.
അടുത്ത ഫ്‌ലാറ്റിലെ പെണ്‍കുട്ടിയുമായി ശരത്ത് സംസാരിച്ചതിലുള്ള വിരോധത്തിലാണ് മറ്റൊരു ഫ്‌ലാറ്റില്‍ താമസിക്കുന്ന അതുല്‍ കൃഷ്ണയും, അമല്‍ കൃഷ്ണയും ശരത്തിന്റെ ഫ്‌ലാറ്റിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ചത്.
ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ സജിബാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനീഷ്, ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.