New Update
/sathyam/media/media_files/UrRVOlLEmQvLZjvk6PqK.webp)
തിരുവനന്തപുരം: കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍. വിഴിഞ്ഞം ഹാര്‍ബര്‍ റോഡ് വലിയവിള സ്വദേശി റാസ് ലിഫ് ഖാന്‍ (46), മാറനല്ലൂര്‍ പെരുംപഴുതൂര്‍ സ്വദേശി ബ്രിട്ടോ വി ലാല്‍ (39), റസ്സല്‍പുരം സ്വദേശി ബിജോയ് (22) എന്നിവരെയാണ് ഡാന്‍സാഫ് സംഘം ഉള്‍പ്പെടെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.
Advertisment
പുലര്‍ച്ചെ 2.30 ഓടെ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ഭാഗത്തെ സര്‍വീസ് റോഡില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.404 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
കഞ്ചാവ് കൈമാറ്റം നടക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. രണ്ടും മൂന്നും പ്രതികള്‍ എത്തിയ സ്‌കൂട്ടറും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.