New Update
/sathyam/media/media_files/oH8CRovMlIHXIvl5qzH0.webp)
തിരുവനന്തപുരം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്.
Advertisment
കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം. അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാന്‍ ശ്രമിച്ചത്. മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ നിര്‍ത്തി കണ്ണില്‍ മുളകുപൊടിയെറിയുകയായിരുന്നു.
മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ പ്രതികള്‍ വാഹനത്തില്‍ കടന്നുകളഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ പൊലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു