/sathyam/media/media_files/5V8LQ0afrS4AjMwvfALy.jpg)
ലണ്ടന്‍: ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കലവറയില്‍ സൂക്ഷിച്ച ആയിരക്കണക്കിന് അമൂല്യ പുരാവസ്തുക്കള്‍ മോഷണം പോയതിനെ തുടര്‍ന്നാണ് നടപടി.
ഇയാള്‍ക്കെതിരായ മറ്റു നിയമ നടപടികള്‍ നടന്നുവരുകയാണ്. മ്യൂസിയത്തിലെ ചില പുരാവസ്തുക്കള്‍ കാണാതായത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് സുരക്ഷാപരിശോധന ആരംഭിച്ചത്. പൗരാണിക കലാരൂപങ്ങളും അമൂല്യ ആഭരണങ്ങളുമടക്കമുള്ളവ കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
ബി.സി 15 മുതല്‍ എ.ഡി 19 വരെയുള്ള കാലഘട്ടത്തിലെ അമൂല്യ സ്വര്‍ണാഭരണങ്ങളടക്കമുള്ളവ നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. ഇന്ത്യന്‍ പുരാവസ്തുക്കളുടെ വലിയ ശേഖരമുള്ള മ്യൂസിയത്തില്‍ "ഇന്ത്യ, അമരാവതി' എന്ന പേരില്‍ അപൂര്‍വ ശില്‍പങ്ങളുള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടണ്ട്. വര്‍ഷംതോറും 60 ലക്ഷത്തിലധികം പേരാണ് മ്യൂസിയം സന്ദര്‍ശിക്കാറ്.
ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.