അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളിയിൽ

വാതസംബന്ധമായ ചികിത്സകൾ, സുഖ-കായകൽപ ചികിത്സ എന്നിവയ്ക്കാണു പ്രധാനമായും ആളുകൾ ഈ ആശുപത്രിയിൽ എത്തുന്നത്

New Update
kejriwal Untitledaw

കോട്ടയം: ∙ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സയ്ക്കായി രണ്ടാഴ്ചയോളം കാഞ്ഞിരപ്പള്ളിയിൽ തുടരുമെന്ന് റിപ്പോർട്ട്. പാറത്തോട് മടുക്കക്കുഴി ആയുർവേദ ആശുപത്രിയിൽ ഭാര്യ സുനിത കെജ്‌രിവാളുമൊത്താണ് അദ്ദേഹം എത്തിയത്. വിദഗ്ധ പരിശോധനകൾക്കു ശേഷമേ ഏതുതരം ചികിത്സ വേണമെന്നു നിശ്ചയിക്കൂവെന്നു ഡോക്ടർമാർ പറഞ്ഞു. കെജ്‌രിവാളിനായി യോഗാ പരിശീലകനെയും ഏർപ്പാടാക്കിയിട്ടുണ്ട്.

Advertisment

ഇസെഡ് വിഭാഗം സുരക്ഷയുള്ള കെജ്‌രിവാളിന്റെ സുരക്ഷാക്രമീകരണങ്ങൾക്കായി ഒരു എസ്എച്ച്ഒയും 2 എസ്ഐമാരും ഉൾപ്പെടെ 20 പൊലീസുകാർ ചുമതലയിലുണ്ട്. ഇതിനു പുറമേ സ്പെഷൽ ബ്രാഞ്ചിന്റെ 5 പൊലീസുകാരുമുണ്ട്.‌ വാതസംബന്ധമായ ചികിത്സകൾ, സുഖ-കായകൽപ ചികിത്സ എന്നിവയ്ക്കാണു പ്രധാനമായും ആളുകൾ ഈ ആശുപത്രിയിൽ എത്തുന്നത്.

Arvind Kejriwal Ayurveda
Advertisment