New Update
/sathyam/media/media_files/2025/11/23/chess-championship-2025-2025-11-23-17-33-40.jpg)
തിരുവനന്തപുരം: തായ്‌ലൻഡിൽ നടന്ന ഏഷ്യൻ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മത്സരത്തിലും അഭിമാന നേട്ടം കൈവരിച്ചു ദിവി ബിജേഷ്. അണ്ടർ-10 ഗേൾസ് വിഭാഗത്തിൽ ഏഴു റൗണ്ടുകളായി നടന്ന മത്സരത്തിൽ 6 പോയിന്റുകൾ നേടി ദിവി വീണ്ടും ചാംപ്യൻഷിപ് സ്വന്തമാക്കി.
Advertisment
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ദിവിയുടെ ഈ ആഴ്‌ചയിലെ രണ്ടാമത്തെ ചാംപ്യൻഷിപ്പാണിത്. കഴിഞ്ഞ ആഴ്ച നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025 അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിലും ദിവി ജേതാവയിരുന്നു.
2025-ൽ ദിവി വേൾഡ് കപ്പ് U-10 ഗേൾസ് ചാമ്പ്യൻ, വേൾഡ് കഡറ്റ് റാപ്പിഡ് ചാമ്പ്യൻ, വേൾഡ് കഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാമ്പ്യൻ, വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാമ്പ്യൻ എന്നീ നേട്ടങ്ങളും ദിവി സ്വന്തമാക്കിയിട്ടുണ്ട് . 75-ത്തിലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ (WCM) കൂടിയാണ്. ഇന്ത്യയുടെ ആദ്യ U-10 ഗേൾസ് വേൾഡ് കപ്പ് ചാമ്പ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ് . അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി. അച്ഛന്‍: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ: ദേവ്നാഥ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us