New Update
/sathyam/media/media_files/ORuJNU04J1zDRa5Ut1YM.jpg)
ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പൂജയും ഭജനയും 2024 മെയ് 26 ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ഡോ. ബാബുറാം മെമ്മോറിയൽ ഹാളിൽ അരങ്ങേറും.
Advertisment
ശ്രീ മോഹൻദാസും കുടുംബവുമാണ് ഇത്തവണ ചടങ്ങുകൾ സ്പോൺസർ ചെയ്യുന്നത്. കേന്ദ്രയുടെ വനിതാ വിഭാഗമാവും ഭജന നയിക്കുന്നത്. തുടർന്ന് പ്രസാദ വിതരണവും ലഘുഭക്ഷണവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് വനിതാ വിഭാഗം കൺവീനർ ശ്രീമതി കുശല ബാലൻ, അഡീഷണൽ ജനറൽ സെക്രട്ടറി ശ്രീ പത്തിയൂർ രവി എന്നിവരുമായി 989918678, 9819699696 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us