അതുല്യയുടെ മരണം: നാട്ടില്‍ എത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പിതാവ്. മകള്‍ക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരും

ഷാര്‍ജയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍, മൃതദേഹം നാട്ടില്‍ എത്തിക്കുമ്പോള്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പിതാവ്.

New Update
ATHULYA

ഷാര്‍ജ:ഷാര്‍ജയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍, മൃതദേഹം നാട്ടില്‍ എത്തിക്കുമ്പോള്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പിതാവ്. മകള്‍ സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു.

Advertisment

 നിവൃത്തിയില്ലാതെ ചെയ്തു പോയെങ്കില്‍ അതിന് കാരണം ഭര്‍ത്താവ് സതീഷാണെന്നും അദ്ദേഹം ആരോപിച്ചു. സതീഷിന്റെ പീഡനമാണ് മരണത്തിന് കാരണം. മകള്‍ക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു.


അതേസമയം ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചു. അതുല്യയുടേത് ആത്മഹത്യ തന്നെയെന്നാണ് ഫോറന്‍സിക് ഫലം സ്ഥിരീകരിക്കുന്നത്.



ഫോറന്‍സിക് ഫലം ഷാര്‍ജയിലുള്ള അതുല്യയുടെ സഹോദരി അഖിലയ്ക്ക് ലഭിച്ചു.
മരണത്തില്‍ ഭര്‍ത്താവ് സതീഷിന് പങ്കുണ്ടെന്ന് കാട്ടി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിരുന്നു. 



 സഹോദരി അഖില, സഹോദരി ഭര്‍ത്താവ് ഗോകുല്‍ എന്നിവര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ഒപ്പമാണ് പൊലീസിനെ സമീപിച്ചത്. ഈ മാസം 19-ന് പുലര്‍ച്ചെയാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യ (30) ഷാര്‍ജയില്‍ മരിച്ചത്.

 

Advertisment