New Update
/sathyam/media/media_files/2024/11/16/fxE9UroWdckNWGLCb3e4.jpg)
ശ്രീകൃഷ്ണപുരം: ഐ.സി.ഡി എസിനെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ - സി.ഐ.ടി.യു ശ്രീകൃഷ്ണപുരം പ്രോജക്ട് കമ്മറ്റി നേതൃത്വത്തില്‍ ശിശുദിനത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
Advertisment
രാജ്യമാകെ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ശ്രീകൃഷ്ണപുരത്ത് ഐ.സി.ഡി.എസ് ഓഫീസിന് മുന്നില്‍ നടന്ന സമരം കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
എ.ഡബ്‌ളിയു. എച്ച്.എ പ്രോജക്ട് പ്രസിഡന്റ് എം. ആഷ അധ്യക്ഷയായി.പ്രോജക്ട് സെക്രട്ടറി കെ. ഓമന, കേരള കര്‍ഷക സംഘം ഏരിയാ സെക്രട്ടറി പി. സുബ്രഹ്‌മണ്യന്‍, പി. ശശി ദേവി എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us