/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കൊച്ചി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ആയുർവേദ വിഭാഗം മൂന്ന് വ്യവസായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. കേരള ആയുർവേദ ലിമിറ്റഡ്, ദി ലീല റാവിസ്, പോൾ ജോൺ റിസോർട്ട്സ് എന്നീ സ്ഥാപനങ്ങളുമായാണ് സർവ്വകലാശാല ധാരണയിലെത്തിയത്. ആയുർവേദ വിഭാഗത്തിലെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റര്‍നാഷണൽ സ്പാ തെറാപ്പി, പി. ജി. ഡിപ്ലോമ ഇൻ വെൽനസ്സ് ആൻഡ് സ്പാ മാനേജ്മെന്റ് കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യവസായിക പരിശീലനം, പ്ലേസ്മെന്റ് മുതലായവ നൽകുന്നതിനായാണ് പ്രസ്തുത സ്ഥാപനങ്ങളുമായി ധാരണയായിട്ടുള്ളത്.
ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഡോ. കെ. അനിൽകുമാർ (കേരള ആയുർവേദ ലിമിറ്റഡ്), സാം കെ. ഫിലിപ്പ് (ദി ലീല റാവിസ്), വിഷ്ണു പി. ജെ. (പോൾ ജോൺ റിസോർട്ട്സ്) എന്നിവർ യഥാക്രമം സിൻഡിക്കേറ്റ് അംഗങ്ങളായ ആർ. അജയൻ, ഡോ. വി. ലിസി മാത്യു, ആയുർവേദ വിഭാഗം മുൻ വകുപ്പ് അധ്യക്ഷൻ ഡോ. ജേക്കബ് തോമസ് പുതുപ്പള്ളിൽ എന്നിവർക്ക് ധാരണാപത്രം കൈമാറി.
ആയുര്‍വേദ വിഭാഗം തലവന്‍ ഡോ. എം. സത്യൻ, ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസ് ഡയറക്ടർ ഡോ. ജി. ചന്ദ്രവദന, ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, ഡോ. നീതു സൂസൻ സണ്ണി, ഡോ. അരുൺ ജഗന്നാഥൻ, ഡോ. അക്കാമ്മ ചാണ്ടി, ഡോ. പൂജ പ്രദീപ് എന്നിവർ പങ്കെടുത്തു.