/sathyam/media/media_files/2025/03/26/PWP6XNVM8H7F1NUFU9F8.jpg)
തിരുവനന്തപുരം: ലഹരി വ്യാപനത്തിനെതിരെ സിനിമാ സെറ്റുകളില്‍ ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് ഫെഫ്ക. സിനിമാ മേഖലയിലെ സ്വയം ശുദ്ധീകരണമാണ് കൂട്ടായ തീരുമാനമാനത്തിലൂടെ സംഘടന ലക്ഷ്യമിടുന്നതെന്ന് ഫെഫ്ക ജനറല്‍ സെകട്ടറി ബി ഉണ്ണികൃഷ്ണന്‍. സംഘടനയുടെ തീരുമാനത്തെ സംസ്ഥാന എക്‌സൈസ് കമ്മീഷണറും സ്വാഗതം ചെയ്തു.
ഏഴ് അംഗങ്ങള്‍ വീതം ഓരോ സെറ്റിലെയും ജാഗ്രതാ സമിതിയില്‍ ഉണ്ടാകുമെന്നും സംവിധായനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഉള്‍പ്പെടുന്നതാകും സമിതിയെന്നും ആ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കൊച്ചിയില്‍ നടന്ന ഫെഫ്കയുടെ ആരോഗ്യ സുരക്ഷ പദ്ധതി വാര്‍ഷിക ചടങ്ങില്‍ വെച്ചാണ് ജാഗ്രതാ സമിതിയുടെ പ്രഖ്യാപനം നടന്നത്. സസ്ഥാന എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ലഹരിക്കെതിരെ പോലീസും എക്‌സൈസും തീവ്ര പോരാട്ടം നടത്തുന്ന ഘട്ടത്തില്‍ ഇത്തരമൊരു തീരുമാനമെടുത്ത ഫെഫ്ക ഭാരവാഹികളെ അഭിനന്ദിക്കുന്നതായി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഫെഫ്ക സ്റ്റിയറിങ് കമ്മറ്റി യോഗമാണ് ഈ നിര്‍ണായക തീരുമാനം എടുത്തത്. ലൊക്കേഷനിലെ പരിശോധനകള്‍ തീരുമാനിക്കേണ്ടത് എക്‌സൈസും പോലീസും ആണെന്നും പരിശോധനകളോട് പൂര്‍ണമായി സഹകരിക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.