തൃശ്ശൂര്‍ : തൃശ്ശൂര്‍ അക്വാറ്റിക് കോംപ്ലക്സില്‍ വച്ചു നടന്ന ആറാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് നീന്തലില്‍ ബേബി വര്‍ഗ്ഗീസ് മൂന്നു സ്വര്‍ണ്ണവും 1 വെള്ളിയും നേടി.
200മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200മിറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് , 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലെ എന്നിവയില്‍ സ്വര്‍ണ്ണവും, 100 മിറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ വെള്ളിയുമാണ് ബേബി വര്‍ഗ്ഗിസ് കരസ്ഥമാക്കിയത്.
വണ്ടമറ്റം അക്വാറ്റിക് സെന്‍ററിലെ മുഖ്യ പരിശീലകനായ ബേബി വര്‍ഗ്ഗീസ് കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്, ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.