Advertisment

സിപിഎം പിടിക്കുന്നു, പുലിവാൽ പിന്നെയും പിന്നെയും.. കാപ്പ കേസിലെ പ്രതിയെ വരെ ഈ ഘട്ടത്തിൽ പാർട്ടിയിലേക്ക് സ്വീകരിച്ചാനയിക്കുന്നത് എന്തിന് ? അതിന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കാന്‍ ഒരു വനിതാ മന്ത്രിയും. തെറ്റുതിരുത്തൽ രേഖ തയാറാക്കാനിരിക്കെയാണ് ഈ 'ശരികൾ' കൊണ്ടുള്ള ഘോഷയാത്ര, ബഹുകേമം ! ഗോവിന്ദൻ സഖാവേ, പൂച്ചയ്ക്ക് എങ്ങനെ മണികെട്ടും ? 'ബദല്‍' പങ്തിയില്‍ കുഞ്ചിക്കുറുപ്പ്

കാപ്പ കേസിലെ പ്രതിയും കൂട്ടരും സിപിഎമ്മിലേക്ക് വന്നതു പോലെ ഒരു നാൾ മുഷ്ടി ചുരുട്ടി സിപിഎമ്മിലേക്ക് കയറി വന്നു, ചിലരുടെ അനുഗ്രഹാശംസകളേടെ, അല്ലാതെ വല്ലതുമുണ്ടോ ? ഇവർക്ക് കമ്യൂണിസം എന്തെന്നറിയുമോ ? പാർട്ടിയെയറിയുമോ ? ഇല്ല. 

author-image
കുഞ്ചിക്കുറുപ്പ്
Updated On
New Update
entry in cpm

പത്തനംതിട്ടയിൽ കണ്ടത് സിപിഎമ്മിൻ്റെ രാഷ്ട്രീയ ദാരിദ്രമാണ്. കാപ്പ (കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ) കേസിലെ പ്രതിയടക്കമുള്ളവരെ പാർട്ടിയിലേക്ക് പ്രവേശിപ്പിക്കാൻ വനിതാ മന്ത്രി മുഷ്ടി ചുരുട്ടി പലവട്ടം വിപ്ലവ മുദ്രാവാക്യം മുഴക്കുന്നു ! കഷ്ടം എന്നല്ലാതെ എന്തു പറയാൻ ? അവർ സംസ്ഥാനത്തെ ഒരു മന്ത്രിയല്ലെ. നാണമില്ലേ എന്നു മാത്രം ആ മന്ത്രിയോടു ചോദിക്കുന്നു. 

Advertisment

ഒരു ചാനലിൽ ഇരുന്നു വാർത്ത വായിച്ചിരുന്നയാളാണ് ഈ മന്ത്രി. ചാനൽ ചർച്ചകളിൽ എത്രയെത്രയാളുകളെ വിചാരണ ചെയ്തിട്ടുണ്ടെന്നോ ഇവർ ? സിപിഎമ്മിൻ്റെ ചെലവിൽ എംഎൽഎയും മന്ത്രിയുമായി മാറിയ ഇവർ വലിയ വായിൽ പറഞ്ഞിരുന്നതും ഇപ്പോഴത്തെ പ്രവൃത്തിയും തമ്മിൽ വല്ല ബന്ധവുമുണ്ടാ ? അല്ലെങ്കിൽ ഇവർക്ക് സിപിഎമ്മുമായി എന്താണു ബന്ധം ? ഒരു ചുക്കുമില്ല. 


കാപ്പ കേസിലെ പ്രതിയും കൂട്ടരും സിപിഎമ്മിലേക്ക് വന്നതു പോലെ ഒരു നാൾ മുഷ്ടി ചുരുട്ടി സിപിഎമ്മിലേക്ക് കയറി വന്നു, ചിലരുടെ അനുഗ്രഹാശംസകളേടെ, അല്ലാതെ വല്ലതുമുണ്ടോ ? ഇവർക്ക് കമ്യൂണിസം എന്തെന്നറിയുമോ ? പാർട്ടിയെയറിയുമോ ? ഇല്ല. 

ഇത്തരം പുത്തൻകൂറ്റുകാരും ഈ പാർട്ടിയുടെ വില കളയാൻ മുന്നിലുണ്ട്. ഇവർ മന്ത്രിപ്പണിയെങ്കിലും മികച്ച നിലയിൽ ചെയ്യുന്നുണ്ടോ, അതുമില്ല. കാപ്പ കേസിലെ പ്രതിയടക്കമുള്ള ബിജെപി, ആർഎസ്എസുകാരെ സിപിഎമ്മിലേക്ക് ആവേശത്തോടെ ആനയിച്ചവരിൽ സിപിഎം ജില്ലാ സെക്രട്ടറിയുമുണ്ടായിരുന്നു. 

തെറ്റുതിരുത്തൽ ബഹുകേമം

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ, പാർട്ടിയുടെ തെറ്റുതിരുത്തൽ രൂപരേഖയുണ്ടാക്കാൻ സംസ്ഥാന നേതൃത്വം ഈ 19 മുതൽ 22 വരെ യോഗം ചേരാനിരിക്കെയാണ് അതിനു മുൻപ് മുൻ പറഞ്ഞ 'ശരികൾ' ചെയ്യുന്നത്. 


മുൻ പറഞ്ഞ വ്യക്തി കാപ്പ കേസിൽ പ്രതിയല്ലെന്നും രാഷ്ട്രീയ മാനങ്ങളുള്ള കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത് എന്നാണ് സിപിഎം നിലപാട്. എന്നാൽ ഇയാൾക്കെതിരെയുള്ള 10 കേസ്സുകളിൽ രണ്ടെണ്ണം മാത്രമാണത്രെ രാഷ്ട്രീയ സ്വഭാവമുള്ളത്. ബാക്കി 8 കേസ്സുകളും ഗുണ്ടാ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണത്രെ. 


ഇതു മൂലം ബിജെപി ഇവരെ പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറ്റി നിർത്തിയതാണ്. അവരെയാണ് സിപിഎം സ്വീകരിച്ചു കൊണ്ടുവന്നത്. മേലേത്തട്ടു മുതൽ താഴേത്തട്ടു വരെ തിരുത്തലിന് തയാറെടുക്കുന്ന ഈ പാർട്ടിയും പോഷക സംഘടനകളും കഴിഞ്ഞ  ദിവസങ്ങളിൽ ചെയ്തു കൂട്ടിയതു കണ്ടാൽ മൂക്കത്തു വിരൽ വയ്ക്കാതെ തരമില്ല.

എസ്എഫ്ഐയുടെ അതിക്രമങ്ങൾ മുതൽ തുടങ്ങുന്നു ഇത്. സിഐടിയുവും വെറുതേ ഇരിക്കുന്നില്ല. കണ്ണൂരിൽ സിപിഎം നേതാക്കളും കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധ ബന്ധവും നാട്ടിൽ പാട്ടാണ്. സഹകരണ മേഖലയിലെ ക്രമക്കേടുകൾ വീണ്ടും പുറത്തു വരുന്നു. പൂച്ചയ്ക്കാരു മണികെട്ടും ? ഇരുപത്തിരണ്ടാം തീയതി കഴിഞ്ഞുള്ള തെറ്റുതിരുത്തൽ പ്രഖ്യാപനം കേൾക്കുമ്പോഴറിയാം.

Advertisment