Advertisment

ബിലോങ് വാസ്തുവിദ്യാ പ്രദര്‍ശനം 21ന് ആരംഭിക്കും

New Update
Architecture Exhibition1.jpg

കോഴിക്കോട്: നാലു ദിവസം നീണ്ടു നില്‍ക്കുന്ന 'ബിലോങ്' വാസ്തുവിദ്യാ പ്രദര്‍ശനം 21ന് നെല്ലിക്കോട് ദി എര്‍ത്തില്‍ ആരംഭിക്കും. അത്യാധുനികമായ വാസ്തുവിദ്യാ സങ്കല്‍പ്പങ്ങള്‍ വരെ അവതരിപ്പിക്കപ്പെടുന്ന പ്രദര്‍ശനം നിര്‍മിത ബുദ്ധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. പ്രശസ്ത ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഐഐഎ കേരള ചെയര്‍മാന്‍ നൗഫല്‍ പി. ഹാഷിം, ഐഐഎ കാലിക്കറ്റ് ചെയര്‍മാന്‍ വിനോദ് സിറിയക്, ബാബു ചെറിയാന്‍, അനിത ചൗധരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ലയണ്‍സ് പാര്‍ക്ക്, ടാഗോര്‍ ഹോള്‍, പിണറായി എജ്യുക്കേഷന്‍ ഹബ് തുടങ്ങിയവയുടെ മോഡലുകള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കും. കോഴിക്കോട്ടെ ഫ്രീഡം സ്‌ക്വയര്‍, അര്‍ബന്‍ മ്യൂസിയം തുടങ്ങിയവ ദ എര്‍ത്തില്‍നിന്നുള്ളതാണ്.

Advertisment

കേവലം കെട്ടിടനിര്‍മാണം എന്നതില്‍നിന്ന് സമൂഹങ്ങള്‍ക്കിടയിലെ സാംസ്‌കാരിക വിനിമയത്തിലേക്ക് വാസ്തുവിദ്യാ മേഖല മാറിക്കഴിഞ്ഞതായി ദി എര്‍ത്ത് ഫൗണ്ടര്‍ പാര്‍ട്ണര്‍ പി.പി വിവേക് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ ചര്‍ച്ചയാവുന്ന കാലത്ത് മികച്ച വാസ്തുവിദ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ചെറിയ ഗാര്‍ഹിക പ്ലാനുകള്‍ മുതല്‍ വന്‍കിട പ്രൊജക്റ്റുകള്‍ വരെ എക്‌സിബിഷനില്‍ ഉണ്ടാവുമെന്ന് ദി എര്‍ത്ത് ഫൗണ്ടര്‍ പാര്‍ട്ണര്‍ നിഷാന്‍ എം. പറഞ്ഞു.

Advertisment