/sathyam/media/media_files/sFgSp9bZHW8T3f6uvri9.jpg)
കൊച്ചി: എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയില്‍ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തിപ്പെടുത്തുക കലയുടെ ദൗത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇനി, ഇപ്പോള്‍ ഈ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്ന ചില ഫേസ്ബുക്ക് പത്രക്കാരുടെയും ബുജികളുടെയും ചാനല്‍ **കളുടെയും പേജുകള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പൃഥ്വിയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് ആ സിനിമ ഞങ്ങളുടെ തമ്പുരാക്കന്മാരെ മോശമാക്കിയേ എന്ന് നിലവിളിച്ചവരാണ് അവറ്റകള്‍. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ഞങ്ങള്‍ നിശ്ചയിക്കും എന്ന് ആക്രോശിച്ചവരാണവരെന്നും ബെന്യാമിന്‍ പറഞ്ഞു.
പെരുമാള്‍ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങള്‍ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകള്‍ ആലോചിക്കാനും ഉള്‍പ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യെന്ന് ബെന്യാമിന്‍ പറഞ്ഞു. നിര്‍മ്മാതാക്കളുടെ താത്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യും. മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓര്‍മ്മിപ്പിച്ചതിന്റെ വേവലാതി ഈ സിനിമക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവര്‍ക്കുണ്ടെന്നും ബെന്യാമിന്‍ എഴുതി.
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ. ഇവറ്റകളുടെ പിന്തുണയില്‍ നിന്നല്ല ധീരമായ രചനകള്‍ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തില്‍ നിന്നും ബോധ്യത്തില്‍ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോള്‍ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയര്‍ത്തി നില്‍ക്കാനാവും. അങ്ങനെ തല ഉയര്‍ത്തി നില്‍ക്കാന്‍ കരുത്ത് കാണിച്ച മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങള്‍.'' ബെന്യാമിന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us