/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
തിരുവനന്തപുരം: ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെ നീട്ടി. തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെയും നീട്ടി.
∙ ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06523 ഡിസംബർ 29 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ചൊവാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06524 ഡിസംബർ 30 വരെയും നീട്ടി.
ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06547 ഡിസംബർ 24 വരെയും, തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06548 ഡിസംബർ 25 വരെയും നീട്ടി. ഇതുവരെയുണ്ടായിരുന്ന സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.