ഈ ആഴ്ച ബെംഗളൂരുവില്‍ നിന്നും രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്  റെയില്‍വേ

ഈ ആഴ്ച ബെംഗളൂരുവില്‍ നിന്നും രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

New Update
train

തിരുവനന്തപുരം: ഈ ആഴ്ച ബെംഗളൂരുവില്‍ നിന്നും രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

Advertisment

ബെംഗളൂരു  കൊല്ലം  ബെംഗളൂരു സ്പെഷല്‍ ട്രെയിന്‍ (06577/06578) 17ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.50നായിരിക്കും ട്രെയിന്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെടുക. തിരികെയുള്ള ട്രെയിന്‍ 18ന് കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെടും. സ്ലീപ്പര്‍ കോച്ചില്‍ 375 സീറ്റുകള്‍ ലഭ്യമാണ്. ട്രെയിന്‍ 19ന് പുലര്‍ച്ചെ 2ന് ബെംഗളുരു എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ എത്തും.


06585/06586 ബെംഗളൂരു  കൊല്ലം സ്പെഷല്‍ 19ന് ബെഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് ശേഷം 3.50ന് കൊല്ലത്തേക്കു പുറപ്പെടും. തിരികെയുള്ള ട്രെയിന്‍ 20ന് കൊല്ലത്തുനിന്ന് വൈകിട്ട് 5.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35ന് ബെംഗളൂരുവിലെത്തും. കോട്ടയം വഴിയാണ് സര്‍വീസുകള്‍.