സ്‌കൂട്ടറില്‍ മൂന്ന് ചാക്കുകളുമായി യാത്ര. പരിശോധനയില്‍ പൊലീസ് കണ്ടെടുത്തത് 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍

ചില്ലറ വില്‍പ്പനയ്ക്കായെത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാര്‍ സ്വദേശിയും പാങ്ങോട് വാടകയ്ക്കു താമസിക്കുന്ന മുജാഹിദ് മന്‍സൂരിയാണ് (40) അറസ്റ്റിലായത്. 

New Update
kerala police2

തിരുവനന്തപുരം: ചില്ലറ വില്‍പ്പനയ്ക്കായെത്തിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാര്‍ സ്വദേശിയും പാങ്ങോട് വാടകയ്ക്കു താമസിക്കുന്ന മുജാഹിദ് മന്‍സൂരിയാണ് (40) അറസ്റ്റിലായത്. 

Advertisment

മൂന്ന്  ചാക്കുകളിലാക്കി സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയ 1200 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ശ്രീകാര്യം പൗഡിക്കോണം വട്ടവിള ഭാഗത്ത് നിന്ന് പിടികൂടിയത്. കടകളില്‍ ചില്ലറ കച്ചവടത്തിന് എത്തിക്കാനാണ് പുകയില ഉത്പന്നങ്ങള്‍ കൊണ്ടു വന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 


ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ലഹരി പദാര്‍ഥങ്ങള്‍ എത്തിക്കുകയാണ് ഇയാളുടെ രീതിയെന്നും നഗരത്തിലെ കടകളില്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Advertisment