ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യം. കാറും ഡ്രൈവറും കസ്റ്റഡിയില്‍

കോഴിക്കോട് വടകര കുറുമ്പയില്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍.

New Update
car1111 c ctv

കോഴിക്കോട്: കോഴിക്കോട് വടകര കുറുമ്പയില്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. മാര്‍ച്ച് പതിനാലിന് കക്കട്ട് സ്വദേശികളായ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കേസിലാണ് നടപടി. കല്ലാച്ചി സ്വദേശി മുഹമ്മദ് മുഷായേലിനെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്.


Advertisment

മാര്‍ച്ച് 14 വൈകീട്ട് അഞ്ചരയോടടുത്ത നേരത്തായിരുന്നു സംഭവം. കക്കട്ട് സ്വദേശികളായ സജിത്, സുധി എന്നിവര്‍ വടകരയില്‍ നിന്ന് ആയഞ്ചേരിക്ക് പോവുമ്പാഴാണ് കാര്‍ സ്‌കൂട്ടറിലിടിച്ചത്.


 ഇരുവരും പരിക്കുപറ്റി ചികിത്സയിലായിരുന്നു. സിസിടിവികള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

Advertisment