ഇരിങ്ങാലക്കുട ബില്യണ്‍ബീസ് ഷെയര്‍ ട്രേഡിങ്ങ് തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട ബില്യണ്‍ബീസ് ഷെയര്‍ ട്രേഡിങ്ങ് തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
kerala police2

തൃശൂര്‍: ഇരിങ്ങാലക്കുട ബില്യണ്‍ബീസ് ഷെയര്‍ ട്രേഡിങ്ങ് തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബില്യണ്‍ ബീസ് കമ്പനി ഡയറക്ടര്‍ മാരില്‍ ഒരാളും പ്രധാനപ്രതി ബിബിന്റെ സഹോദരനുമായ ഇരിങ്ങാലക്കുട കോലോത്തുംപടി സ്വദേശിയായ കിഴക്കേ വളപ്പില്‍ സുബിനെ (37) യാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റുചെയ്തത്. 

Advertisment

തട്ടിപ്പിലൂടെ രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട കാരുമാത്ര സ്വദേശി ഫെബ്രുവരി ഏഴിന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്.


കാരുമാത്ര സ്വദേശിയെ സുബിനും ബിബിനും ബിബിന്റെ ഭാര്യ ജയയും ഷെയര്‍ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസംതോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. 2018 ഏപ്രില്‍ മുതല്‍ 2023 ജനുവരി വരെ വിവിധ ബാങ്ക് അക്കൗണ്ടു കളിലേക്ക് പണം വാങ്ങി. 


ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെയായപ്പോഴാണ് പരാതി നല്‍കിയത്. പ്രതികള്‍ ഒളിവിലായിരുന്നു. സുബിന്‍ കോലോത്തുംപടിയില്‍ വന്നതായി റൂറല്‍ എസ് പിക്ക് രഹസ്യവിവരം ലഭിച്ചു.  തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


നാല് കേസുകളിലെ പ്രതിയാണ് സുബിന്‍. ഒരു കേസ് ശനിയാഴ്ചയാണ് രജിസ്റ്റര്‍ ചെയ്തത്. ഷെയര്‍ ട്രേഡിങ്ങ് നടത്തി ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയില്‍നിന്ന് 28 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് കേസ്. 

സബ് ഇന്‍സ്‌പെക്ടര്‍മാരായ ദി നേഷ്‌കുമാര്‍, രാജ്യ, സതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജോഷ്, മുരുകദാസ്, രജീഷ്, സിജു എന്നി വരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Advertisment