ഡൽഹി കാർ ബോംബ് സ്ഫോടനം; ബോംബ് നിർമാണത്തിനുപയോഗിച്ച യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി, പിടിച്ചെടുത്തത് ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ വീട്ടിൽനിന്ന്

New Update
bomblast

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചാവേർ ആക്രമണക്കേസിൽ നിർണായക തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി അ​ന്വേ​ഷ​ണ​ഏജൻസി.  കൂ​ട്ടു​പ്ര​തി​യും അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​റു​മാ​യ മു​സ​മ്മി​ൽ ഷ​ക്കീ​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഫ്ളോർ മിൽ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് തുടങ്ങിയവയാണ് കണ്ടെത്തിയത്. 

Advertisment

ഹ​രി​യാ​ന ഫ​രീ​ദാ​ബാ​ദി​ലെ ടാ​ക്സി ഡ്രൈ​വ​റു​ടെ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത പൊ​ടി മി​ല്ലി​ന്‍റെ​യും ഇ​ല​ക്ട്രി​ക്ക​ൽ യ​ന്ത്ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി​യാ​യ മു​സ​മ്മി​ൽ, ടാ​ക്സി ഡ്രൈ​വ​റു​ടെ മു​റി വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ പൊ​ടി മി​ല്ല് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

69120bfc80172-delhi-lal-qila-blast-latest-update-photo-pti-105950795-16x9

യൂ​റി​യ മി​ല്ലി​ൽ​വ​ച്ച് പൊ​ടി​ച്ച​ശേ​ഷം ഇ​ല​ക്ട്രി​ക്ക​ൽ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ശു​ദ്ധീ​ക​രി​ച്ച് രാ​സ​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കി സൂക്ഷിക്കുകയായിരുന്നു. വ​ള​രെ​ക്കാ​ല​മാ​യി യൂ​റി​യ​യി​ൽ​നി​ന്ന് അ​മോ​ണി​യം നൈ​ട്രേ​റ്റ് വേ​ർ​തി​രി​ക്കു​ന്ന​തി​നും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നും മി​ല്ലും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ മു​സ​മ്മി​ൽ അന്വേഷണ ഉദ്യോഗസ്ഥരോടു സ​മ്മ​തി​ച്ചു. 

നാ​ലു വ​ർ​ഷം മു​മ്പ് ത​ന്‍റെ  മ​ക​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി അ​ൽ ഫ​ലാ​ഹ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മു​സ​മ്മി​ലു​മാ​യി കാണുന്നതെന്നും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നുവെന്നും ടാ​ക്സി ഡ്രൈ​വ​ർ എ​ൻ‌​ഐ‌​എ​യോ​ട് പ​റ​ഞ്ഞു.

691215f950259-delhi-bomb-blast-photo-pti-104227631-16x9

കേ​സി​ൽ മുസമ്മിൽ അ​ൽ​ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇയാളുടെ ര​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖ്‌​നൗ​വി​ൽ നി​ന്നു​ള്ള ഷ​ഹീ​ൻ സ​യീ​ദ്, ജ​മ്മു ക​ശ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗി​ൽ നി​ന്നു​ള്ള അ​ദീ​ൽ അ​ഹ​മ്മ​ദ് റാ​ത്ത​ർ എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇതുവരെ ആറു ഡോക്ടർമാർ പിടിയിലായിട്ടുണ്ട്.

അ​ൽ ഫ​ലാ​ഹ്  "വൈ​റ്റ് കോ​ള​ർ’ ഭീകരരുടെ താവളം
ഡ​ൽ​ഹി സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ തീ​വ്ര​വാ​ദി​കളുമായുള്ള ബ​ന്ധം പു​റ​ത്തു​വ​ന്ന​തി​നു​ശേ​ഷം ഫ​രീ​ദാ​ബാ​ദി​ലെ അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല "വൈ​റ്റ് കോ​ള​ർ’ ഭീ​ക​ര​വാ​ദത്തിന്‍റെ പ്രധാനകേന്ദ്രമാണെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

n4jpvim8_delhi-blast_625x300_11_November_25

അ​ക്ര​ഡി​റ്റേ​ഷ​ൻ രേ​ഖ​ക​ളു​ടെ വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലുമായി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഡ​ൽ​ഹി പോ​ലീ​സ് അ​ൽ ​ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യ്​ക്കെ​തി​രേ ര​ണ്ട് എ​ഫ്​ഐ​ആ​റു​ക​ൾ അ​ടു​ത്തി​ടെ ഫ​യ​ൽ ചെ​യ്ത​തിരുന്നു. തുടർന്ന് സ​ർ​വ​ക​ലാ​ശാ​ല​ ചെയർമാനായ ജ​വാ​ദ് അ​ഹ​മ്മ​ദ് സി​ദ്ദി​ഖി​യെ തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ഇഡി അ​റ​സ്റ്റ് ചെ​യ്തിരുന്നു.  അ​ൽ ഫ​ലാ​ഹ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ഫ​രീ​ദാ​ബാ​ദ് പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചിട്ടുണ്ട്. ഇവരുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment