/sathyam/media/media_files/EqTvRBvYR3tMLnhPwihh.jpg)
ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള, ബി പി ഡി സ്ത്രീ ജ്വാലയുടെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ഏകദേശം 100 പേര്‍ക്ക് വേണ്ടി ക്യാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തി. ഡിസംബര്‍ 3നു Mehrauli Dargah MCD സ്‌കൂളില്‍ വച്ചു ക്യാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി എംസിഡി കൗണ്‍സിലര്‍ രേഖ മഹേന്ദര്‍ ചൗധരി ഉദ്ഘാടനം ചെയ്തു. സ്ത്രീ ജ്വാലയുടെ രണ്ടാം വാര്‍ഷികം ഈ അവസരത്തില്‍ ഉത്ഘാടനം ചെയ്തുകൊണ്ട്, കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് സ്ത്രീ ജ്വാല നടത്തുന്ന ഇത്തരം സാമൂഹിക പ്രതിപത്ഥതയെയും ആരോഗ്യ രംഗത്തുള്ള നിസ്വാര്‍ത്ഥ സേവനത്തെയും പ്രകീര്‍ത്തിച്ചു.
ബിപിഡി കേരള ചെയര്‍മാന്‍ അനില്‍. ടി.കെയുടെ അധ്യക്ഷതയില്‍ സ്ത്രീ ജ്വാല നാഷണല്‍ കോഡിനേറ്റര്‍ ശ്രീമതി ഷെര്‍ലി രാജന്‍,സ്ത്രീ ജ്വാല കണ്‍വീനര്‍ സന്ധ്യാ അനില്‍, മെഹറോളി ഏരിയ ഡി എം എ ചെയര്‍മാന്‍ ഡോക്ടര്‍ ഹരീന്ദ്രന്‍ ആചാര്യ, ഡിഎംഎശ് ട്രഷറര്‍ തോമസ് ജോണ്‍,എന്നിവര്‍ ഈ സംരംഭാത്തെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. Mammography, papsmear, blood tests, Xray തുടങ്ങിയ സമൂഹത്തിന്റെ താഴെ കിടയില്‍ഉള്ള ആള്‍ക്കാര്‍ക്ക് സാമ്പത്തികമായി ചെയ്യാന്‍ സാധിക്കാത്ത ഇത്രയും ടെസ്റ്റുകള്‍ ചെയ്യാന്‍ വഴി ഒരുക്കിയ ക്യാന്‍സര്‍ സൊസൈറ്റിക്കു നന്ദി പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us