/sathyam/media/media_files/YB8382vwafTpwbfeoPBQ.jpg)
തിരുവനന്തപുരം : ജോ​ലി​ക്കു പോ​കു​മ്പോ​ഴും കു​ഞ്ഞി​നു മു​ല​പ്പാ​ല്‍ ന​ല്‍​കാം. അതിനായി മു​ല​പ്പാ​ല്‍ ശേ​ഖ​രി​ച്ചു​വ​യ്ക്കാം. മുലപ്പാൽ ശേഖരിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്..
*സ്ത​ന​ങ്ങ​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്ക​ണം
* കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച്ു വൃ​ത്തി​യാ​ക്കി​യ​ശേ​ഷം കൈ​ക​ള്‍ കൊ​ണ്ടോ പ​മ്പു​പ​യോ​ഗി​ച്ചോ മു​ല​പ്പാ​ല്‍ പി​ഴി​ഞ്ഞെ​ടു​ക്കു​ക.
* ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​മ്പാ​യി പ​മ്പ് വൃ​ത്തി​യാ​ക്ക​ണം
* അ​ണു​വി​മു​ക്ത​മാ​ക്കി​യ ഗ്ലാ​സി​ലോ സ്​റ്റെ​യി​ന്‍​ല​സ് സ്റ്റീ​ല്‍ / സി​ലി​ക്കോ​ണ്‍ ബോ​ട്ടി​ലി​ല്‍ മു​ല​പ്പാ​ല്‍ ശേ​ഖ​രി​ക്കു​ക.
* ബോ​ട്ടി​ലി​നു മു​റു​ക്കി അ​ട​യ്ക്കാ​വു​ന്ന അ​ട​പ്പു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
* ശേ​ഖ​രി​ച്ച മു​ല​പ്പാ​ല്‍ നാ​ലു മ​ണി​ക്കൂ​ര്‍ വ​രെ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ലും റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ നാ​ലു ദി​വ​സം വ​രെ​യും സൂ​ക്ഷി​ക്കാം.
* റ​ഫ്രി​ജ​റേ​റ്റ​റി​ന്‍റെ​യോ ഫ്രീ​സ​റി​ന്‍റെ​യോ ഡോ​റി​ല്‍ മു​ല​പ്പാ​ല്‍ സൂ​ക്ഷി​ക്ക​രു​ത്.
* റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ നി​ന്ന് എ​ടു​ക്കു​ന്ന മു​ല​പ്പാ​ല്‍ ചെ​റി​യ ചൂ​ടു​വെ​ള്ള​ത്തി​ല്‍ ഇ​റ​ക്കി​വ​ച്ച് ത​ണു​പ്പു മാ​റ്റാം. നേ​രി​ട്ടോ മൈ​ക്രോ വേ​വ് ഓ​വ​നി​ല്‍ വ​ച്ചോ ചൂ​ടാ​ക്ക​രു​ത്.
* ചൂ​ടാ​ക്കി​യ പാ​ല്‍ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ ഉ​പ​യോ​ഗി​ക്ക​ണം. വീ​ണ്ടും ത​ണു​പ്പി​ച്ച് ഉ​പ​യോ​ഗി​ക്ക​രു​ത്
* മു​ല​പ്പാ​ല്‍ ശേ​ഖ​രി​ക്കു​ന്ന കു​പ്പി​യും അ​ട​പ്പും ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്രം വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക.