New Update
/sathyam/media/media_files/4Lx1JEZJd9RXttpQ191t.webp)
കൊച്ചി: പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിനാണ് ഹോം ഗാർഡുകൾ തമ്മിൽ തല്ലിയത്. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ ആണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.