ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം ഒമ്പതായി

ബെംഗളൂരു:ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം ഒമ്പതായി.

author-image
രാജി
New Update
benguluru


ബെംഗളൂരു:ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ എണ്ണം ഒമ്പതായി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരിച്ചയാളെ  ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Advertisment

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയ്ക്കാണ് ബെംഗളൂരുവിലെ ഹെന്നൂര്‍ മേഖലയിലെ കെട്ടിടം തകര്‍ന്നു വീണത്. ബീഹാറില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. 21 തൊഴിലാളികളാണ് കെട്ടിട അവശിഷ്ടടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നത്. അതില്‍ 13 പേരെ രക്ഷപ്പെടുത്തി.

ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരുടെയും അഗ്‌നിരക്ഷാസേനയുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തൊഴിലാളികള്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ച  ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്ന് വീണത്. 

കൃത്യമായ അനുമതിയില്ലാതെയാണ് കെട്ടിട നിര്‍മ്മാണം നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബില്‍ഡര്‍, കരാറുകാരന്‍ എന്നിവരുള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നഗരത്തിലുടനീളമുള്ള  ഇത്തരം നിര്‍മാണ പ്രവര്‍ത്തികള്‍ കണ്ടെത്തി  ഉടന്‍ നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട്  ആവശ്യപ്പെടുമെന്നും  കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment