New Update
/sathyam/media/media_files/digSN7d5s6x82UPPo0CX.webp)
കോഴിക്കോട്: റോഡില്‍ ഗതാഗതം തടസപ്പെടുത്തി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. വടകര - തൊട്ടില്‍ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്റെ ഡ്രൈവര്‍ വട്ടോളി സ്വദേശി ഷെല്ലിനാണ് മര്‍ദനമേറ്റത്.
Advertisment
ഇന്നല രാത്രി മൊകേരിക്കടുത്ത് ചട്ട മുക്കിലാണ് സംഭവം. ഡ്രൈവറെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
നാട്ടുകാരന്‍ കൂടിയായ മുഹമ്മദ് എന്നയാള്‍ക്കെതിരെയാണ് കേസ്. റോഡില്‍ എതിര്‍വശത്ത് ഒരു വാഹനം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.