ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീല്‍ നിര്‍മാണ മേഖലയിലെ സേവന ദാതാവായി മാറുന്നു

New Update
tata

കൊച്ചി:  ഇന്ത്യയിലെ കളര്‍ കോട്ടഡ് സ്റ്റീല്‍ രംഗത്തെ മുന്‍നിരക്കാരായ ടാറ്റാ ബ്ലൂ സ്‌കോപ് സ്റ്റീല്‍ ഉല്‍പന്നാധിഷ്ഠിത സ്ഥാപനം എന്നതില്‍ നിന്ന് സേവനാധിഷ്ഠിത സ്ഥാപനമെന്ന നിലയിലേക്കു മാറുന്ന നിര്‍ണായക നീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ചാനല്‍ പങ്കാളികള്‍ക്കായി ജംഷഡ്പൂരില്‍ നടത്തിയ പ്രഥമ ആകാര്‍ കോണ്‍ക്ലേവിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisment

ആകാര്‍ എന്ന ഹിന്ദി വാക്കിന്‍റെ അര്‍ത്ഥം ആകൃതി എന്നാണ്.  സ്റ്റീല്‍ നിര്‍മാണ സംവിധാനങ്ങള്‍ക്ക് ഹരിതമായ ഭാവി ഉറപ്പാക്കാനായി യോജിച്ചു മുന്നോട്ടു പോകുകയാണ് ഈ പൊതുവേദിയിലൂടെ ലക്ഷ്യമിടുന്നത്.  ലൈസാറ്റ്, ഈസിബില്‍ഡ് സേവനങ്ങളുടെ ഉപയോക്താക്കളുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് ഒരുകുടക്കീഴില്‍ അവസരമൊരുക്കുന്നതാണ് ആകാര്‍.

കളര്‍ കോട്ടഡ് സ്റ്റീല്‍ വ്യവസായ മേഖലയിലെ മാറ്റങ്ങള്‍ക്ക് അനുസൃതവും ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്തുളളതും ആണ് ഈ തീരുമാനമെന്ന് ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീല്‍ മാനേജിങ് ഡയറക്ടര്‍ അനൂപ് ത്രിവേദി പറഞ്ഞു.  മൂല്യം, പുതുമ, ഉപഭോക്തൃ സംതൃപ്തി എന്നീ മേഖലകളില്‍ ഉയര്‍ന്ന തലം കൈവരിക്കാന്‍ സമഗ്രമായ ഈ നീക്കങ്ങളിലൂടെ ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീല്‍ ലക്ഷ്യമിടുന്നു.  ഉപഭോക്താക്കള്‍ നേരിടുന്ന സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടാനും വിവിധ വ്യവസായങ്ങളില്‍ അര്‍ത്ഥപൂര്‍ണമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാനും ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിയില്‍ ഏറെ സാധ്യതകളുള്ളതും മുന്‍ഗണനയുള്ളതുമായ ഒരു വ്യവസായമാണിത്.  മേല്‍ക്കൂരകളും ചുമരുകളും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളും അനുബന്ധ സാമഗ്രികളും നിര്‍മാണ വൈദഗ്ദ്ധ്യവും സ്ഥാപിച്ചതിനു ശേഷമുള്ള സേവനങ്ങളും അടങ്ങിയ സമഗ്ര സംവിധാനങ്ങളാവും കമ്പനി നല്‍കുക.  നിലവില്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ ഹരിത സേവനങ്ങള്‍ക്ക് വലിയ സ്ഥാനമാണു നല്‍കുന്നത്. ഏകജാലക സേവനങ്ങള്‍, തൊഴിലിടത്തെ സുരക്ഷ, നിര്‍മാണ വൈദഗ്ദ്ധ്യം എന്നിവയ്ക്കും ഇതേ പ്രാധാന്യമുണ്ട്.  ഈ സേവനങ്ങള്‍ക്ക് വലിയ അവസരങ്ങളാണ് ഉയര്‍ന്നു വരുന്നത്.

ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിരവേറ്റാനും സുസ്ഥിരവും സമഗ്രവുമായ പരിഹാരങ്ങള്‍ ലഭ്യമാക്കാനും കമ്പനിക്കുള്ള പ്രതിബദ്ധതയാണ് ഈ മാറ്റങ്ങളിലൂടെ ദൃശ്യമാകുന്നതെന്ന് ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീല്‍ മാര്‍ക്കറ്റിങ്, സൊലൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് സോഴ്‌സിങ് വൈസ് പ്രസിഡന്‍റ് സി ആര്‍ കുല്‍ക്കര്‍ണി പറഞ്ഞു.  തങ്ങളുടെ വളര്‍ച്ചയില്‍ സേവന പങ്കാളികള്‍ക്കുള്ള സമഗ്ര പങ്കാണ് ഈ നീക്കത്തിലൂടെ തങ്ങള്‍ അംഗീകരിക്കുന്നത്.  കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ അവരെ പിന്തുണക്കുകയും വിപുലമായ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുകയും വഴിയും ഉപഭോക്തൃ സേവനത്തില്‍ അവരെ മികച്ച തലത്തിലേക്കുയര്‍ത്തുക വഴിയും തങ്ങള്‍ അവര്‍ക്കു പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാറ്റത്തിലൂടെ ടാറ്റാ ബ്ലൂസ്‌കോപ് സ്റ്റീല്‍ വിപുലമായ വൈദഗ്ദ്ധ്യം, സാങ്കേതികവിദ്യാ മികവ്, ഓരോ വേളയിലും ആവശ്യമായ പ്രത്യേക സേവനങ്ങള്‍ രൂപല്‍ക്കരിക്കാനുള്ള വിപുലമായ പങ്കാളിത്തം എന്നിവ നല്‍കും. പരമ്പരാഗത സേവനങ്ങളില്‍ നിന്നും വ്യത്യസ്തമായി യഥാര്‍ത്ഥ ലോകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ നല്‍കാനും ഇതിലൂടെ സാധ്യമാകും.

Advertisment