Advertisment

ബൈജൂസ് വീണ്ടും വിവാദത്തില്‍; വിദേശനാണ്യ വിനിമയത്തില്‍ 9000 കോടി രൂപയുടെ ക്രമക്കേട്; ഇഡി കേസെടുത്തു

2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ലെന്നതും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.

New Update
byjus new.jpg

മുംബൈ : എജുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസ് വീണ്ടും വിവാദത്തില്‍. വിദേശനാണ്യ വിനിമയത്തില്‍ 9000 കോടി രൂപയുടെ ക്രമക്കേട് കമ്പനി നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റ് കണ്ടെത്തി. വിഷയത്തില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment

ബൈജൂസ് കമ്പനിയിലും സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ വീട്ടിലടക്കം ബാംഗ്ലൂരില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇഡി നടത്തിയ തെരച്ചിലിനും ജപ്തി നടപടികള്‍ക്കും പിന്നാലെയാണ് ബൈജുവിനെതിരെയുള്ള ആരോപണം. ഇത് സംബന്ധിച്ച് നിരവധി രേഖകളും ഡിജിറ്റല്‍ ഡാറ്റയും ഇഡി കണ്ടെത്തിയിട്ടുണ്ട്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

കൂടാതെ, 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ലെന്നതും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ഇഡി വ്യക്തമാക്കി. അതേ സമയം, വിഷയത്തില്‍ പ്രതികരണവുമായി ബൈജൂസ് രംഗത്തെത്തിയിട്ടുണ്ട്. ഇഡി പറഞ്ഞതില്‍ വാസ്തവമില്ലെന്നും യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നുമാണ് ബൈജൂസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

#byjus
Advertisment