ഒരിക്കലും പിടിക്കപ്പെടില്ലന്ന് കരുതിയ കുറ്റവാളികളെ അതിവിദഗ്ധമായി പിടികൂടാന്‍ പൊലീസ് സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിപിഒമാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് മുഖ്യമന്ത്രി

കുറ്റകൃത്യം നടന്നാല്‍ ഒരിക്കലും പിടിക്കപെടില്ലന്ന് കരുതിയ കുറ്റവാളികളെ അതിവിദഗ്ധമായി പിടികൂടാന്‍ പൊലീസ് സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സൈബര്‍ കേസ് തെളിയിക്കുന്നതിനുള്ള മികവ് എടുത്തു പറയേണ്ടതാണ്. ഒരു പൊലീസ് സേനാംഗമാകാന്‍ ഉള്ള മികവിന് ഇത് മാത്രം പോരാ.

New Update
pinarayi vijayan

തിരുവനന്തപുരം: കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സിപിഒമാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്കുള്ള സമ്മാന വിതരണം നടന്നു.

Advertisment

 326 സേനാഗംങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊലീസ് സംവിധാനത്തിലേക്കാണ് നിങ്ങള്‍ കടന്നുവരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശീലന കാലയളവില്‍ പോലീസിന്റെ മികവ് ഉയര്‍ത്തുന്ന എല്ലാ പരിശീലനവും ലഭ്യമായിട്ടുണ്ട്. പൊലീസിന് കൈകാര്യം ചെയ്യേണ്ടി വരുന്ന വിവിധ വിഷയങ്ങളെ കുറിച്ച് നല്ല അവബോധം ഉണ്ടാകുമാറാകുന്ന പരിശീലനം ആണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.


സൈബര്‍ കുറ്റകൃത്യം കൂടിവരുന്നു. ആ രംഗത്തും മികച്ച പരിശീലനം ആണ്. പൊലീസ് പല മേഖലകളിലും മികവ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ക്രമസമാധാന രംഗം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതില്‍ പൊലീസ് കാണിച്ച പാടവം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറ്റവാളികളെ അതിവിദഗ്ധമായി കേരള പൊലീസിനെ പിടിക്കൂടാന്‍ കഴിഞ്ഞിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. കുറ്റം ചെയ്ത് നാട് വിട്ടവരെയും രാജ്യംവിട്ട പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞു. ഇതെല്ലാം കേരള പൊലീസിനെ പ്രത്യേക രീതിയില്‍ ഉയര്‍ത്താന്‍ ഇടയാക്കി.


ഇന്നത്തെ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വല്ലാതെ പെരുകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു എന്നതാണ് കണ്ടു വരുന്നത്. അതിനാല്‍ പോലീസ് സേനയ്ക്ക് ഇത് മികവാണ്. കുറ്റകൃത്യം നടന്നാല്‍ ഒരിക്കലും പിടിക്കപെടില്ലന്ന് കരുതിയ കുറ്റവാളികളെ അതിവിദഗ്ധമായി പിടികൂടാന്‍ പൊലീസ് സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സൈബര്‍ കേസ് തെളിയിക്കുന്നതിനുള്ള മികവ് എടുത്തു പറയേണ്ടതാണ്. ഒരു പൊലീസ് സേനാംഗമാകാന്‍ ഉള്ള മികവിന് ഇത് മാത്രം പോരാ.


കേരളത്തിലെ പൊലീസ് സേനയുടെ മുഖം ആപത്ത് ഘട്ടങ്ങളില്‍ സംരക്ഷകനായി മാറുന്നു. ജനം നെഞ്ചേറ്റിയ കാര്യമാണിത്. അക്ഷരാര്‍ത്ഥത്തില്‍ ജനമൈത്രി പൊലീസ് ആയി കേരള പൊലീസ് മാറിയിരിക്കുന്നു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നു. എല്ലാ രീതിയിലും സേനയുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ ആവണം നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.


നമ്മുടെ നാട്ടില്‍ കാണുന്ന ചില ദുഷ്പ്രവണതകള്‍ പൊലീസ് സേനയിലും കടന്ന് വന്നേക്കാം. ഒരുതരത്തിലുള്ള ദുഷ്പ്രവണതകള്‍ക്കും താന്‍ ഇരയാകില്ല എന്ന നിര്‍ബന്ധം ഉണ്ടാകണം. ഓരോരുത്തരും മികച്ച പ്രവര്‍ത്തനം നടത്തുന്ന ആളായി മാറുക. ശോഭനമായ സര്‍വീസ് ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertisment