മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി വി പത്മരാജന്‍  അന്തരിച്ചു

New Update
cv-padmarajan-768x421

കൊല്ലം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി വി പത്മരാജന്‍ (93) അന്തരിച്ചു. 1931 ജൂലൈ 22-ന് കൊല്ലം ജില്ലയിലെ പരവൂരില്‍ കെ വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി ജനനം.

Advertisment


 1983 മുതല്‍ 1987 വരെ കെ പി സി സി പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ ധനകാര്യ, വൈദ്യുതി, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 


കെ കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. രണ്ട് തവണ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.



സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു. 


ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായിരുന്നു. അധ്യാപകനായും അഭിഭാഷകനായും പ്രവര്‍ത്തിക്കുമ്പോള്‍ സജീവ രാഷ്ട്രീയം നിലനിര്‍ത്തി.

Advertisment