New Update
/sathyam/media/media_files/Y9LIItl2UDav8tM4IvPh.jpg)
raging calicut
കോഴിക്കോട്: റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് കളന്‍തോട് എംഇഎസ് കോളേജിലെ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി മിഥിലാജിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മിഥിലാജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
മര്‍ദ്ദനത്തില്‍ മിഥിലാജിന്റെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. മുക്കിന്റെ പാലത്തിന് പൊട്ടലുമുണ്ട്. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മര്‍ദ്ദിച്ചതെന്ന് മിഥിലാജിന്റെ പിതാവ് മുഹമ്മദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവത്തില്‍ കുന്നമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us