ഡല്‍ഹി: കംബോഡിയയില്‍ കുടുങ്ങിയ മനുഷ്യക്കടത്തിന് ഇരകളായ യുവാക്കള്‍ നാട്ടിലേക്ക്. കോഴിക്കോട് വടകര സ്വദേശികളായ 7 യുവാക്കളാണ് കംബോഡിയയില്‍ നിന്നും മലേഷ്യ വഴി രാത്രിയോടെ നെടുമ്പാശ്ശേരിയിലെത്തുന്നത്.
ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ കണ്‍വിന്‍സ് ചെയ്തത്. ലക്ഷങ്ങള്‍ വാങ്ങി വടകര സ്വദേശികളായ യുവാക്കളെ സുഹൃത്ത് കൂടിയായ ഇടനിലക്കാരന്‍ ആദ്യം മലേഷ്യയിലെത്തിച്ചത്. സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ജോലിയാണെന്ന് പറഞ്ഞ് പിന്നീട് കംബോഡിയയിലേക്ക് കൊണ്ടു പോയി. അതിനുശേഷം തങ്ങളെ ഒരു കമ്പനിക്ക് വില്‍ക്കുകയായിരുന്നെന്നും യുവാക്കള്‍ പറയുന്നു.
എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ് യുവാക്കള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയൊരുങ്ങിയത്. വിമാന ടിക്കറ്റിനുള്ള തുക നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള സുഹൃത്തുക്കളും നാട്ടുകാരും അയച്ചുകൊടുക്കുകയായിരുന്നു.