പറയൂ ഇങ്ങനെയൊക്കെ പരസ്യം പതിക്കാമോ? മുന്നറിയിപ്പുമായി എംവിഡി

New Update
ഇത് പകരത്തിന് പകരം; കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് 3250 രൂപ പിഴയിട്ട് എംവിഡി

സ്കൂൾ വാഹനങ്ങളിൽ അപകടകരമായി ബാനറുകൾ കെട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി എംവിഡി.കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് എംവിഡി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറഞ്ഞു.

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

Advertisment

സ്കൂൾ വാഹനങ്ങളിൽ (എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻ ബസ് ) ഇത്തരം പരസ്യം ചെയുന്നത് ഉചിതമോ?
നമ്മുടെ കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമോ? ബാനറുകൾ അപകടകരമായി വലിച്ചു കെട്ടുന്നതും, കാഴ്ച്ച മറയുന്ന തരത്തിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കുന്നതും മറ്റും കുറ്റകരം അല്ലെ?
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻറ് ചെയ്താലും

Advertisment