ഭക്ഷണം കഴിച്ചയുടനെ വെള്ളം കുടിക്കാമോ? അറിയാം വെള്ളം എങ്ങനെ കുടിക്കണമെന്ന്…

പഴങ്ങളും പച്ചക്കറികളും കഴിച്ചയുടന്‍ വെള്ളം കുടിച്ചാല്‍ അത് ഗുണം ചെയ്യും. പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ സാധാരണയായി കൂടുതലാണ്

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
nnhjiu

തിരുവനന്തപുരം: വെള്ളം മനുഷ്യന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചയുടന്‍ തന്നെ വെള്ളം കുടിക്കുന്നത് നല്ലതാണോ അല്ലയോയെന്ന് എങ്ങനെ മനസിലിക്കാന്‍ സാധിക്കും? സത്യമെന്തെന്നാല്‍ ഇത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണിതിരിക്കുന്നത്. 

Advertisment

പഴങ്ങളും പച്ചക്കറികളും കഴിച്ചയുടന്‍ വെള്ളം കുടിച്ചാല്‍ അത് ഗുണം ചെയ്യും. പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ സാധാരണയായി കൂടുതലാണ്. ധാരാളം വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയിലൂടെ നാരുകളെ നീക്കാന്‍ സഹായിക്കുന്നു. അതേ സമയം, പേരക്ക, ആപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ കുറച്ച് പഴങ്ങള്‍ കഴിച്ചാലുടന്‍ വെള്ളം കുടിക്കരുത്.

എന്നാല്‍ റൊട്ടി, പാസ്ത, ഉരുളക്കിഴങ്ങ് തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തന് ദോഷമാണ്. ഈ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചതിന് ശേഷം വെള്ളം കുടിച്ചാല്‍ ദഹനക്കേടിന് കാരണമാകും.

അതേസമയയം, ഭക്ഷണം കഴിച്ചയുടനെ തണുത്ത വെള്ളം കുടിക്കുന്നതും ദഹനത്തെ പ്രതികൂലമായി ബാധിക്കും. തണുത്ത വെള്ളം ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും വെള്ളം കുടിക്കാനായി കാത്തിരിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിന് ശേഷം കുറച്ച് ചൂടുള്ള ഹെര്‍ബല്‍ ടീ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇഞ്ചി, പുതിന തുടങ്ങിയ നിരവധി ഔഷധ്യസസ്യങ്ങള്‍ ദഹനത്തെ സഹായിക്കുന്നതിനും വയറുവേദന കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ്.ഭക്ഷണത്തിന് ശേഷം ദഹനവും വിശ്രമവും ലഭിക്കുവാന്‍ ചൂടുള്ള ചായയും ഉപകാരപ്രദമാണ്.

drink water
Advertisment