Advertisment

സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ

New Update
dma-4

 ഡൽഹി : സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ് പ്രസ് റദ്ദാക്കിയ റയിൽവേയുടെ നടപടി മലയാളികളെ കൂടുതൽ യാത്രാ ദുരിതത്തിലാക്കിയെന്ന് ഡൽഹി മലയാളി അസോസിയേഷൻ. ട്രെയിൻ റദ്ദാക്കിയ നടപടി പിൻവലിക്കുകയോ ടിക്കറ്റെടുത്തു കാത്തിരിക്കുന്ന യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുകയോ വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനു നൽകിയ നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടു. 

Advertisment

കൂടാതെ വേനലവധി പ്രമാണിച്ചു ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ആഴ്ച്ചയിൽ ഒരു ട്രെയിൻ കൂടി  അനുവദിക്കണമെന്നും ഡിഎംഎ ആവശ്യപ്പെട്ടു.

വന്ദേ ഭാരത് പോലെ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ടും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ക്ഷാമം, വർഷങ്ങൾ പഴക്കമുള്ള ബോഗികൾ, ശുദ്ധമായ ഭക്ഷണം എന്നിങ്ങനെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാവാത്തത് ഖേദകരമാണന്നും എത്രയും വേഗം അവക്ക് പരിഹാരം കണാനാവുമെന്ന് ആഗ്രഹിക്കുന്നതായും ഡിഎംഎ ഭാരവാഹികൾ പറഞ്ഞു.

സാധാരണക്കാരായ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ റെയിൽവേ മന്ത്രാലയത്തിൽ നിന്നും അനുഭാവ പൂർണമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും ഒപ്പിട്ട നിവേദനത്തിൽ പറഞ്ഞു.

Advertisment