/sathyam/media/media_files/2024/10/19/lNy6w4FmHPO5N1RgkNiO.jpg)
കാനഡ: കാനഡയിലെ ടൊറന്റോയ്ക്ക് സമീപം ഇന്ത്യക്കാര്‍ സഞ്ചരിച്ചിരുന്ന ടെസ്ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഇന്ത്യക്കാര്‍ മരിച്ചു . എവിടേയ്ക്കുള്ള യാത്രയിലാണ് അപകടമെന്നോ എവിടേക്കാണ് പോകുന്നതെന്നോ അവരുടെ ടെസ്ല ഒരു സെല്‍ഫ് ഡ്രൈവിംഗ് മോഡലായിരുന്നോ എന്നോ ഇതുവരെ വ്യക്തമല്ല.
ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള സഹോദരങ്ങളായ 30 കാരിയായ കേത ഗോഹിലും 26 കാരനായ നില്‍ ഗോഹിലും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. കാറിന് തീപിടിച്ചാണ് ഇവരും മരിച്ചത്.
അടുത്തിടെ കനേഡിയന്‍ പൗരത്വം നേടിയ ഒരു വ്യക്തിയും അപകടത്തില്‍ മരിച്ചു. ടെസ്ല ഒരു ഡിവൈഡറില്‍ ഇടിക്കുകയും അതിനെ തുടര്‍ന്ന് അതിന്റെ ബാറ്ററിക്ക് തീപിടിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ നാലുപേരും മരിച്ചു. നിരവധി കാറുകള്‍ സഹായത്തിനായി നിര്‍ത്തിയതായും അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.