/sathyam/media/media_files/mvox1PJcr91ZdhjBF5GF.jpg)
കോഴിക്കോട്: കഞ്ചാവ് മൊത്ത വിതരണക്കാരെ പിടികൂടി. ഒഡീഷ സ്വദേശികളായ ബസുദേവ് മഹാപത്ര, ദീപ്തി രഞ്ചന്‍ മാലിക് എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി സൂക്ഷിച്ച 6.890 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു.
കോഴിക്കോട് എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടര്‍ന്ന്, കോഴിക്കോട് അസി. എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡും ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സംഘം വലയിലായത്. രാമനാട്ടുകര എ വൈ വി എ റസ്റ്റ് എന്ന ലോഡ്ജ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തി കൊണ്ടുവന്ന് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റൂമെടുത്ത് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. വില്‍പ്പനയില്‍ സഹായിച്ച മലയാളികളെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് കോഴിക്കോട് അസിസ്റ്റഡ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ എന്‍ ബൈജു പറഞ്ഞു.