വാഹനങ്ങളിലെ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന

അപകടങ്ങളിൽ പെടുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ കഴിയാതെ വരുന്ന എന്ന പരാതികൾ ഉയർന്നതോടെയാണ് ചൈനീസ് സർക്കാർ പോപ്പ് ഔട്ട് ഡോറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്

New Update
car-door

ബീജിം​ഗ്: വാഹനങ്ങളിലെ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈന. അപകട സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ചൈനയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും നിരോധനം ബാധകമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചൈനീസ് സർക്കാർ ഈ തീരുമാനത്തിലേക്ക് കടന്നതോടെ വാഹന നിർമാതാക്കൾക്ക് വാഹനങ്ങൾ റീഡിസൈനിലേക്ക് കടക്കേണ്ടി വരും.

Advertisment

അപകടങ്ങളിൽ പെടുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ കഴിയാതെ വരുന്ന എന്ന പരാതികൾ ഉയർന്നതോടെയാണ് ചൈനീസ് സർക്കാർ പോപ്പ് ഔട്ട് ഡോറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പൂർണ്ണമായിട്ടും മറച്ചിരിക്കുന്നതും അത് പോലെ തന്നെ പിൻവലിക്കാവുന്നതുമായ ഹാൻഡിലുകളാണ് പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ.

ഒരു ലാച്ച് സിസ്റ്റം ഉപയോ​ഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഡോർ അടയ്ക്കുമ്പോൾ ലാച്ച് മുകളിലേക്ക് നീങ്ങുകയും യാന്ത്രികമായി അടയുകയും ചെയ്യുന്നു. തുറക്കാനായി സ്പ്രിംഗിന്റെ സഹായത്തോടെ ലാച്ച് റിലീസ് ചെയ്യുന്ന ബട്ടൺ ഉപയോ​ഗിക്കുകയുമാണ് ചെയ്യുന്നത്.

വാഹനങ്ങളുടെ ബോണറ്റുകളിലും  ഇതേ സിസ്റ്റമാണ് ഉപയോ​ഗിക്കുന്നത്. ഡോർ അടയ്ക്കുമ്പോൾ ലോക്കിലേക്ക് മാറാൻ ചെറുതായി ശക്തി പ്രയോ​ഗിക്കേണ്ടി വരുന്നുണ്ട്. അതിനാൽ പതിയെ അടച്ചാൽ കാറിന്റെ ഡോർ ലോക്കിലേക്ക് വീഴില്ല. നിലവിൽ, ഈ പ്രത്യേക നിരോധനം ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. 

Advertisment