/sathyam/media/media_files/inYu9KIGtcYCM34rdtoa.jpg)
കോഴിക്കോട് ബീച്ചിലെ ഭക്ഷണശാലയില്‍ പലസ്തീന്‍ അനുകൂല പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ബക്സ് ഔട്ട്ലെറ്റിലാണ് ഫ്രെറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകരായ ആറുപേര്‍ പോസ്റ്റര്‍ പതിച്ച സംഭവം വിവാദമായത്. കോഴിക്കോട് ടൗണ്‍ പൊലീസാണ് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഫ്രെറ്റേണിറ്റി മൂവ്മെന്റ് സെക്രട്ടറിയെയും പ്രസിഡന്റിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം പൊലീസ് നടപടിയ്ക്ക് എതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഇന്നുമുതല്‍ പൊസ്റ്റര്‍ പതിപ്പിച്ചുവെന്ന കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിട്ടുണ്ട്. ഒരു പോസ്റ്റര്‍ പതിപ്പിച്ചതിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വ്യക്തമാക്കി.
കര്‍ണാടകത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാലസ്തീനെ പിന്തുണച്ച് വാട്‌സാപ്പ് സ്റ്റാറ്റസിട്ട 20കാരനെ അല്‍പനാള്‍ മുന്‍പ് കര്‍ണാടകയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ണാടകയിലെ വിജയനഗര്‍ സ്വദേശി ആലം പാഷ എന്ന യുവാവാണ് അന്ന് പൊലീസിന്റെ പിടിയിലായത്. ഇസ്രായേല്‍ -ഹമാസ് സംഘര്‍ഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടില്‍ ചിലര്‍ പാലസ്തീന് പിന്തുണ നല്‍കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അലം പാഷ പിടിയിലായത്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗമായെന്നും വ്യക്തമാക്കിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇതിനിടെ ഈ സംഘം ക്രമസമാധാനം തകര്‍ക്കാന്‍ സാദ്ധ്യതയുള്ള ദേശവിരുദ്ധ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനാണ് മുന്‍കരുതല്‍ നടപടിയെന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞിരുന്നത്. ഭാഷ പുറത്തുവിട്ട വീഡിയോയില്‍ രാജ്യദ്രോഹപരമായ ഉള്ളടക്കം ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്ത്. ഇത്തരം ഉള്ളടക്കം പ്രചരിപ്പിച്ച സംഭവത്തിലാണ് പാഷയ്ക്ക് എതിരെ കേസ് എടുത്തതെന്നും പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us