Advertisment

സിദ്ധാര്‍ത്ഥന്റെ മരണം: ‘ആള്‍ക്കൂട്ട വിചാരണ നടത്തി, അടിയന്തര വൈദ്യസഹായം നല്‍കിയില്ല’; മരണ കാരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ

സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതില്‍ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്ന് സിബിഐ വ്യക്തമാക്കി.

New Update
sidharthan sad.jpg

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണ കാരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ. ഡല്‍ഹി എയിംസില്‍ നിന്ന് സിബിഐ വിദഗ്‌ധോപദേശം തേടി. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതില്‍ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമെന്ന് സിബിഐ വ്യക്തമാക്കി. സിദ്ധാര്‍ത്ഥനെ പ്രതികള്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം നഗ്‌നനാക്കി മര്‍ദ്ദിച്ചു. കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദ്ദനം. സിദ്ധാര്‍ത്ഥന് അടിയന്തര വൈദ്യ സഹായം നല്‍കിയില്ലെന്ന് സിബിഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു.

sidharthan
Advertisment