New Update
/sathyam/media/media_files/DYEAsdTVTjE50WtqJZx1.jpg)
കൊല്ലം: ഇന്ത്യയിലെ മുന്‍നിര സ്‌കൂള്‍ എജ്യൂടെക് ആയ ലീഡിന്റെ 2024-ലെ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കൈവരിച്ചു. ഈ വര്‍ഷം 161 വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് കരസ്ഥമാക്കി.
Advertisment
പത്തനാപുരം പദ്മശ്രീ സെന്‍ട്രല്‍ സ്‌കൂളിലെ ആര്‍ദ്ര രവീന്ദ്രന്‍ നായര്‍ ശ്രദ്ധേയമായ നേട്ടത്തോടെ 97 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി. കണക്ക്, സാമൂഹ്യ ശാസ്ത്രം, സംഗീതം പോലുള്ള വിഷയങ്ങളില്‍ ലീഡിന്റെ നിരവധി വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും സ്‌കോര്‍ ചെയ്തതായി ലീഡ് ഗ്രൂപ്പ് സിഇഒയും സഹ സ്ഥാപകനുമായ സുമീത്ത് മേഹ്ത്ത പറഞ്ഞു.