കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തി. ക്ഷാമബത്ത 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

New Update
CBI arrests government staffer over Rs 10 lakh bribe, finds cash in his car

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ത്തി.

Advertisment

ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയര്‍ത്തിയിരിക്കുന്നത്. പെന്‍ഷന്‍ക്കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭ്യമാകും.


പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനവ് നേരിടാന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇതിനു മുമ്പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് മൂന്ന് ശതമാനം വര്‍ധനവ് വരുത്തിയതിനെ തുടര്‍ന്ന്, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയര്‍ന്നിരുന്നു

 

Advertisment