സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്‌സില്‍ മരിച്ചനിലയിൽ

ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

New Update
SUICIDE

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ പുതുനഗരം സ്വദേശി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എസ് ബര്‍ഷത്തി(29)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിയായിരുന്നു. ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം‌ ആരംഭിച്ചു.

death
Advertisment