/sathyam/media/media_files/2025/09/27/swami-chaithanyandha-2025-09-27-16-02-26.jpg)
ഒളിവിൽപ്പോയ 62 കാരനായ ആൾദൈവം സ്വാമി ചൈതന്യാനന്ദ് സരസ്വതിക്കെതിരെ 17 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിക്കൊപ്പം മറ്റുപലവിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
18 ബാങ്കുകളിലായി വിവിധ പേരുകളിൽ 28 അക്കൗണ്ടുകളാണ് ഇയ്യാൾ തുറന്നിട്ടുള്ളത്. ഇതിൽ 18 കോടി രൂപ ഡിപ്പോസിറ്റുണ്ട്.FIR രെജിസ്റ്ററായശേഷം 55 ലക്ഷം രൂപ ബാങ്കുകളിൽനിന്നും പിൻവലിച്ചതായും പോലീസ് കണ്ടെത്തി. ഇത്രയേറെ പണം എവിടെനിന്നും വന്നു ? പോലീസ് അന്വേഷണം ആ വഴിക്കും നീളുന്നുണ്ട്.ബിഎംഡബ്ലിയു പോലെ വിലയേറിയ വാഹനങ്ങളും ഇയ്യാൾക്ക് സ്വന്തമായുണ്ടായിരുന്നു.
പെൺകുട്ടികൾ ഇയ്യാളുടെ ദൗർബല്യമായിരുന്നു. കാവി വേഷത്തി നുള്ളിലെ ഈ കശ്മലൻ അതിനായി പലതരത്തിലാണ് വലവിരിച്ചിരുന്നത്. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന ഒരു തട്ടിപ്പ് പ്രസ്ഥാനം വഴി ഐ.ഐ.എം. പഠനത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് റിക്രൂട്ട് ചെയ്തിരുന്നത്.
അവരുടെ മൊബൈൽ ഫോണുകളും സർട്ടിഫിക്കറ്റുകളും ആദ്യം തന്നെ പിടിച്ചു വാങ്ങുമായിരുന്നു. ആൾദൈവത്തിന്റെ ശിങ്കിടിക ളായിരുന്ന ആളുകളാണ് ഹോസ്റ്റലും ഇൻസ്റ്റിട്യൂട്ടും നടത്തിപ്പും അതുവഴി പെൺകുട്ടികളെ പലതരത്തിൽ ഭീഷണിപ്പെടുത്തി വലവീശി ആൾദൈവത്തിനുമുന്നിലെത്തിച്ചിരുന്നത്.
സർട്ടിഫിക്കറ്റ് മടക്കിനൽകില്ല, ഹാജർ തികയ്ക്കില്ല,പരീക്ഷയിൽ തോൽപ്പിക്കും ഇതൊക്കെയായിരുന്നു ഭീഷണികൾ. ഡൽഹിയി ലെ പല രാഷ്ട്രീയക്കാരുമായും ഇയ്യാൾക്ക് ബന്ധമുണ്ടായിരുന്നു വത്രെ.
നൈനിറ്റാൾ,സിംല,ദുബായ് മുതലായ സ്ഥലങ്ങളിൽ അയാൾ ക്കൊപ്പം യാത്രചെയ്യാനും പല പെൺകുട്ടികളെയും നിർബന്ധിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 4 ന് ഒരു എയർ ഫോഴ്‌സ് ഓഫീസർ നൽകിയ പരാതിയെത്തുടർന്നാണ് ഡൽഹി പോലീസ് ഈ ഫ്രോഡ് ആൾ ദൈവത്തിനെതിരെ FIR രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭി ച്ചത്. 30 പെൺകുട്ടികള ടങ്ങുന്ന ഒരു ബോധവൽക്കരണ ക്ലാസ്സിൽ വച്ചാണ് തങ്ങൾ നേരിടേണ്ടിവന്ന ലൈംഗിക പീഡനകഥകൾ ഓഫീസറുമായി പെൺകുട്ടികൾ പങ്കുവച്ചത്.