ചാലക്കുടിയില്‍ ലഹരിക്കെതിരെ സൗജന്യ ചെസ് പരിശീലന ക്യാമ്പ് നടത്തി

ട്വന്റി 20 പാര്‍ട്ടി ചാലക്കുടി മുന്‍സിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്യൂച്ചര്‍ ചെസ് അക്കാദമിയുമായി സഹകരിച്ച് 'സെ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ചെസ്' എന്ന തീമില്‍ ലഹരിക്കെതിരെ സൗജന്യ ചെസ് പരിശീലന ക്യാമ്പ് നടത്തി.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
chess camppp 111

ട്വന്റി 20 പാര്‍ട്ടി ലഹരിക്കെതിരെ സംഘടിപ്പിച്ച ചെസ് പരിശീലന ക്യാമ്പ് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്യുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സണ്ണി ഡേവീസ് , ബോണി ജോസഫ് വെളിയത്ത്,  പി.ഡി വര്‍ഗ്ഗീസ്, ഷിബു പെരേപ്പാടന്‍ തുടങ്ങിയവര്‍ സമീപം.

ചാലക്കുടി : ട്വന്റി 20 പാര്‍ട്ടി ചാലക്കുടി മുന്‍സിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫ്യൂച്ചര്‍ ചെസ് അക്കാദമിയുമായി സഹകരിച്ച് 'സെ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ചെസ്' എന്ന തീമില്‍ ലഹരിക്കെതിരെ സൗജന്യ ചെസ് പരിശീലന ക്യാമ്പ് നടത്തി.

Advertisment

ട്വന്റി 20 പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സണ്ണി ഡേവീസ് അധ്യക്ഷത വഹിച്ച ഈ സമ്മേളനത്തില്‍ ബോണി ജോസഫ് വെളിയത്ത്, വിപിന്‍ വിജയന്‍, പി.ഡി. വര്‍ഗ്ഗീസ്, ഡോണ്‍ബോസ്‌കോ, വിന്‍സന്റ് പടമാടന്‍, ഷിബു വര്‍ഗ്ഗീസ് പെരേപ്പാടന്‍, ഷീജ ജോര്‍ജ്, ജിത്തു മാധവ്, പ്രദീപ് മഞ്ഞളി, നാരായണന്‍ ആറങ്ങാട്ടി, ജോര്‍ജ് മാര്‍ട്ടിന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത് പ്രസംഗിച്ചു.


ചെസ് പോലുള്ള മികച്ച വിനോദങ്ങളിലൂടെ കുട്ടികള്‍ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്ന് ദൂരെയിരിക്കുകയും ക്ഷമ, ഏകാഗ്രത, പ്ലാനിംഗ്, വിവേചനശക്തി തുടങ്ങിയ ഗുണങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുമെന്ന് പ്രതിപാദിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.

ചാലക്കുടി മുന്‍സിപ്പാലിറ്റി കമ്മിറ്റി, ട്വന്റി 20 പാര്‍ട്ടി, ഫ്യൂച്ചര്‍ ചെസ് അക്കാദമി എന്നിവരുടെ സംയുക്ത ശ്രമത്തില്‍ നടന്ന ഈ പരിപാടി സമൂഹത്തില്‍ ലഹരിയുടെ ദോഷം കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് സഹായകമാകും..

 

 

Advertisment