നെയ്യാറ്റിന്‍കര: ചിക്കന്‍ കറിക്ക് ചൂട് കുറവായതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയ്ക്ക് നേരെ സോഡ കുപ്പി കൊണ്ട് അക്രമണവും മര്‍ദ്ദനവും. നെയ്യാറ്റിന്‍കര, അമരവിളയിലെ പുഴയോരം ഹോട്ടല്‍ ഉടമയായ ദിലീപിനാണ് മര്‍ദ്ദനമേറ്റത്.
ചിക്കന്‍ കറിക്ക് ചൂട് കുറഞ്ഞതിനാണ് മര്‍ദ്ദനമെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഏഴംഗ സംഘമാണ് ഉടമയെ മര്‍ദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്.
ഹോട്ടലിനുള്ളില്‍ ഇരുന്ന സോഡാ കുപ്പി എടുത്തു തലയില്‍ അടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിനുശേഷം ഉടമയോട് മാപ്പ് പറയണമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചപ്പോള്‍ മാറി പോകാന്‍ ശ്രമിക്കവേ വീണ്ടും മര്‍ദ്ദിച്ചു.
ഹോട്ടലിലെ വനിതാ ജീവനക്കാരിയോടും യുവാക്കള്‍ തട്ടിക്കയറി. മര്‍ദ്ദനമേറ്റ കടയുടമ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കി.