കൂടരഞ്ഞിയില്‍ കാട്ടുപൂച്ചയുടെ ആക്രമണം. 19 വളര്‍ത്തുകോഴികള്‍ ചത്ത നിലയില്‍. വില്ലനായത് കാട്ടുപൂച്ച. ഉടമയ്ക്ക് 10000 രൂപ നഷ്ടം

കൂടരഞ്ഞിയില്‍ കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ വളര്‍ത്തു കോഴികള്‍ ചത്തു. മേലേ ലക്ഷം വീട് കൊമ്മ റോഡില്‍ മുഹമ്മദിന്റെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
katupooocha

കോഴിക്കോട്: കൂടരഞ്ഞിയില്‍ കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ വളര്‍ത്തു കോഴികള്‍ ചത്തു. മേലേ ലക്ഷം വീട് കൊമ്മ റോഡില്‍ മുഹമ്മദിന്റെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. ഇന്നലെ രാത്രി കോഴികളുടെ ബഹളം കേട്ട് വീട്ടുകാര്‍ ഇറങ്ങിയ നോക്കിയപ്പോഴാണ് 19 കോഴികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായില്ല.


Advertisment

പിന്നാലെ പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് കാട്ടുപൂച്ചയെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സമാന  ആക്രമണമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. വനം വകുപ്പും പരിശോധിച്ച് കാട്ടുപൂച്ചയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 


50 ഓളം കോഴികളെ വളര്‍ത്തിയിരുന്ന കൂട്ടിലെ നെറ്റ് തകര്‍ത്താണ് കാട്ടുപൂച്ച അകത്ത് കയറിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കൂട്ടില്‍ കോഴികളെ കൊന്നിട്ടതും കൂട് തകര്‍ത്തതും കണ്ടത്. ഏകദേശം 10000 രൂപയോളം നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

Advertisment